മോസ്കോ: പരസ്പര സഹകരണത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യയും ചൈനയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ ആഹ്വാനം ഉയര്‍ന്നത്. അഞ്ച് വർഷത്തിന് ശേഷമാണ് ഇരുനേതാക്കാളും തമ്മിൽ കൂടിക്കാഴ്ച്ച നടന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സമാധാനത്തിന് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകസമാധാനത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ മികച്ച ബന്ധം അനിവാര്യമാണെന്നും മോദി പറഞ്ഞു.
ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമെന്നും ഷി ജിന്‍പിങ് പ്രതികരിച്ചു. ഇന്ത്യയുടെയും ചൈനയുടെയും പ്രതിനിധികള്‍ ഉഭയകക്ഷി ചര്‍ച്ച തുടരും.