മുമ്പ് കാട്ടുപന്നിക്കറി, ഇപ്പോള്‍ മയില്‍; ഒളിവില്‍ പോയിട്ടും രക്ഷയില്ല, വിവാദ യൂട്യൂബറെ പൊലീസ് പൊക്കി

തെലങ്കാന: മയിലിനെ കറി വെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി. പരമ്പരാഗത രീതിയില്‍ മയില്‍ക്കറി വയ്ക്കുന്നുവെന്ന് കാട്ടിയുള്ള വീഡിയോ വിവാദമായതോടെ ഇയാള്‍ ഇത് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിരുന്നു. പ്രണയ് കുമാറിനെതിരെ കേസെടുത്തതായി സിര്‍സില്ല പൊലീസ് സൂപ്രണ്ട് (എസ്പി) അഖില്‍ മഹാജന്‍ സ്ഥിരീകരിച്ചു.

സംഭവത്തിനു പിന്നാലെ കുമാറിന്റെ രക്തസാമ്പിളുകളും കറിയുടെ ഭാഗങ്ങളും പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു. പരിശോധനയില്‍ മയില്‍ ഇറച്ചിയാണ് പാകം ചെയ്തതെന്ന് കണ്ടെത്തിയാല്‍ സംരക്ഷിത ജീവിയെ കൊന്നതിനും പാകം ചെയ്തതിനുമുള്‍പ്പെടെ ഇയാള്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ച അന്വേഷണവും നടത്തുന്നുണ്ട്.

ഇയാള്‍ മുമ്പ് കാട്ടുപന്നിയെ കൊന്ന് കറി വെയ്ക്കുന്ന പുറത്തുവിട്ടിരുന്നതായി ആരോപണം ഉയരുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ 1 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജീവിയായ മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

വീഡിയോ വലിയ രീതിയില്‍ വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ പ്രണയ് കുമാറിനെ നീണ്ട തിരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

More Stories from this section

family-dental
witywide