തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ എത്രയും വേഗം നൽകാനുള്ള നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷൻ വൈകുന്നതിൽ ഇടതുമുന്നണി യോഗത്തിൽ പ്രതിഷേധമുയർന്നപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പെൻഷൻ നൽകുന്നതിനുള്ള എല്ലാ നീക്കവും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തെ അറിയിച്ചു.
ഏഴുമാസമായി സംസ്ഥാനത്ത് പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. കേന്ദ്രം വായ്പയെടുക്കുന്നതിൽ പരിധി വെട്ടിക്കുറച്ചതും സാമ്പത്തികമായി ഞെരുക്കുന്നതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം. പെൻഷൻ കുടിശ്ശിക നൽകിയില്ലെങ്കിൽ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
വന്യ ജീവി ആക്രമണ വിഷയത്തിൽ കേന്ദ്ര നിയമത്തിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് എൻസിപി ആവശ്യപ്പെട്ടു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിയില്ലെങ്കിൽ വന്യജീവി സംഘർഷം പ്രതിപക്ഷം തെരെഞ്ഞെടുപ്പിൽ വലിയ പ്രചരണമാക്കുമെന്ന് പിസി ചാക്കോ ചൂണ്ടിക്കാണിച്ചു.
Pension should give as soon as possible, says Pinarayi Vijayan