ബോസ്റ്റണ്‍ : യുക്രെയ്ന്‍ സേനാ വിന്യാസം, യുഎസിന്റെ സഹായം എന്നിങ്ങനെയുള്ള ഉന്നത രഹസ്യ രേഖകള്‍ ചോര്‍ത്തി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ഡിസ്‌കോര്‍ഡി’ലെ ചാറ്റ് ഗ്രൂപ്പിലിട്ട് ഓട്ടിസമുള്ള യുവ സേനാംഗം. ചെയ്ത തെറ്റിനുള്ള ശിക്ഷയായി ജാക്കിനു ലഭിച്ചത് 15 വര്‍ഷം തടവാണ്.
മാസച്യുസിറ്റ്‌സ് എയര്‍ നാഷനല്‍ ഗാര്‍ഡില്‍ ഐടി ജീവനക്കാരനായിരുന്ന ജാക്ക് ടെക്‌സേറ(22)യാണ് യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണില്‍നിന്ന് യുക്രെയ്ന്‍ യുദ്ധം സംബന്ധിച്ച കെട്ടുകണക്കിന് രഹസ്യ വിവരങ്ങള്‍ 2022 ഫെബ്രുവരി മുതല്‍ ചോര്‍ത്തിയത്.
‘ടോപ് സീക്രട്ട്’ എന്ന് രേഖപ്പെടുത്തിയ രേഖകള്‍ ഗൂഢ ഉദ്ദേശ്യത്തോടെയല്ല ജാക്ക് ചോര്‍ത്തിയതെന്നാണ് വാദം. വ്യാജവിവരങ്ങളെ പ്രതിരോധിക്കാനുള്ള മുന്‍കരുതലായി കൂട്ടുകാര്‍ക്ക് ശരിയായ ലോകവിവരമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ജാക് വിശദീകരിച്ചത്.