പെന്തിക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡോ കനേഡിയന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

വിറ്റ്ബിയിലെ കാനഡ ക്രിസ്ത്യന്‍ കോളേജില്‍ മലയാളി പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ നടക്കുന്ന പ്രഥമ കാനഡ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.

പാസ്റ്റര്‍ ഗ്ലെന്‍ ബഡോണ്‍സ്‌കി (യുഎസ്എ), പാസ്റ്റര്‍ ഷാജി എം പോള്‍, പാസ്റ്റര്‍ റെജി ശാസ്താംകോട്ട, കാനഡയില്‍ നിന്നുള്ള അഭിഷിക്തര്‍ എന്നിവര്‍ക്കൊപ്പം കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഭകളില്‍ നിന്ന് തിരഞ്ഞെടുത്ത 30 അംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുന്നു അവരോടൊപ്പം അനുഗ്രഹീത വര്‍ഷിപ്പ് ലീഡര്‍ പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയും നിറ സാന്നിധ്യമാകും.

സമ്മേളനം ഹാര്‍വെസ്‌റ് ടിവി ലൈവ് സംപ്രേഷണം ചെയ്യും. അതോടൊപ്പം പെന്തിക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ കനേഡിയന്‍സ് എന്ന ഫേസ്ബുക്ക് പേജില്‍ ലൈവ് ആയിട്ട് മീറ്റിങ്ങുകള്‍ കാണാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ http://www.thepfic.ca എന്ന വെബ്സൈറ്റില്‍ ചെയ്യാം. കൂടാതെ, വെള്ളി, ശനി ദിവസങ്ങളില്‍, അഞ്ച് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും, രാവിലെ മുതല്‍ വൈകുന്നേരം വരെ, ‘ടിം കിഡ്‌സ്’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി പ്രത്യേക സെഷനുകള്‍ സംഘടിപ്പിക്കുന്നു.

‘ക്രിസ്തുവില്‍ ഒരുവന്‍’ എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ വിഷയം. വിവിധ നിലയില്‍ ഉള്ള കമ്മറ്റികള്‍ കോണ്‍ഫെറെന്‍സിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. 16 അംഗ നാഷണല്‍ കമ്മറ്റിയില്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോണ്‍ തോമസ് ടൊറോണ്ടോ, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഫിന്നി സാമുവല്‍ ലണ്ടന്‍, ജനറല്‍ ട്രഷറര്‍ പാസ്റ്റര്‍ വില്‍സണ്‍ കടവില്‍ എഡ്മന്റണ്‍ എന്നിവരോടൊപ്പം പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍സ് ആയി പാസ്റ്റര്‍ ബാബുജോര്‍ജ് കിച്ചനെര്‍, പാസ്റ്റര്‍ ബ്ലെസ്സണ്‍ ചെറിയാന്‍ ടോറോന്റോ,പ്രയര്‍ കോര്‍ഡിനേറ്റര്‍സ് ആയി പാസ്റ്റര്‍ എബ്രഹാം തോമസ് ഹാമില്‍ട്ടണ്‍, പാസ്റ്റര്‍ സാമുവല്‍ ഡാനിയേല്‍ കാല്‍ഗറി, മാത്രമല്ല വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികള്‍, 40 അംഗ ലോക്കല്‍ കമ്മറ്റി, വിവിധ പ്രയര്‍ ഗ്രൂപ്പുകള്‍ ഇവയോട് ചേര്‍ന്ന് വിവിധ രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍, ഒരുക്കങ്ങള്‍ എന്നിവ നടന്നു വരുന്നു.

കോണ്‍ഫറന്‍സ് കാനഡ മലയാളി പെന്തക്കോസ് സഭകളുടെ ചരിത്രത്തില്‍ ആദ്യമായി 10 പ്രൊവിന്‍സില്‍ നിന്നും നൂറില്‍പരം സഭകള്‍ ഇതില്‍ പങ്കെടുക്കും. ഇതൊരു വലിയ ഐക്യത്തിന്റെയും ഉണര്‍വിന്റെയും കാലമായി മാറുവാന്‍ എല്ലാവരെയും വിറ്റ്ബിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

More Stories from this section

family-dental
witywide