സിദ്ദിഖിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ടവര്‍ ?

കൊച്ചി: ലൈംഗിക പീഡന കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒളിവില്‍ പോയ സിദ്ദിഖിനെ സഹായിക്കുന്നത് കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണെന്ന് പൊലീസ് കണ്ടെത്തല്‍. നഗരത്തില്‍ തന്നെ ആറിടങ്ങളില്‍ സിദ്ദിഖ് രണ്ടു ദിവസമായി മാറി മാറിയെത്തി എന്ന വിവരവും പൊലീസിന് ലഭിച്ചതായാണ് വിവരം. സിദ്ദിഖിന്റെ ഫോണ്‍ നമ്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്.

അതേസമയം, തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്. അതുവരെ പൊലീസ് അറസ്റ്റ് ചെയ്യില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ ഉടന്‍ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകര്‍ മുഖേന നടന്‍ പൊലീസിനെ അറിയിച്ചിട്ടുള്ളതെന്നും സൂചനയുണ്ട്. സിദ്ദിഖ് കേരളം വിട്ടുവെന്ന സംശയം വ്യാപകമായി ഉയര്‍ന്നതോടെ സിദ്ദിഖിനെ തിരയുന്നതിന്റെ ഭാഗമായി ലുക് ഔട്ട് നോട്ടിസ് മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും പൊലീസ് നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതിയില്‍ സിദ്ദിഖിനെതിരെ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്‍ഹിക്ക് അയയ്ക്കും. നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് എസ്പിമാരെ അയയ്ക്കുന്നത്. സര്‍ക്കാരിന് വേണ്ടി നിഷെ രാജന്‍ ശങ്കര്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

More Stories from this section

family-dental
witywide