ആശ്വാസം…രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളില്ല, പകരം ഹര്‍ജി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ വി.ജി അരുണ്‍, എസ്. മനു എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാല്‍ ഇനി പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുകയാണ് വേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു. പോസ്റ്റല്‍ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

കോണ്‍ഗ്രസ് നേതാവ് ആവണി ബെന്‍സല്‍, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ,പത്രിക സ്വീകരിച്ചെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

More Stories from this section

family-dental
witywide