നവീൻബാബുവിൻ്റെ മരണം: പെട്രോൾ പമ്പുകാരൻ പ്രശാന്തിനെ ആരോഗ്യ വകുപ്പ് പുറത്താക്കിയേക്കും

പെട്രോള്‍ പമ്പിന്റെ അനുമതിക്കായി എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തു എന്ന ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെ ജോലിയില്‍നിന്ന് നീക്കുമന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതിനായുള്ള നിയോമപദേശം ആരോഗ്യവകുപ്പ് തേടി. പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണവും നടത്തും. അതേ സമയം പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ഏറ്റെടുത്ത ,പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്നതിനുള്ള ആഗിരണ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. പ്രശാന്തന്റെ റെഗുലറൈസേഷൻ നടപടി നിർത്തിവയ്ക്കും. ഇത്തരക്കാരനായ ഒരാൾ സർവീസിൽ തുടരേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. നടപടികൾ വേഗത്തിലാക്കുന്നതിന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ സെക്രട്ടറിയും നാളെ പരിയാരത്തെത്തുന്നുണ്ട്. എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രശാന്തൻ ജോലിക്ക് ഹാജരായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Petrol pump operator Prashanth may be sacked by the health department on Naveen Babu’s death

More Stories from this section

family-dental
witywide