‘നികുതി 680 രൂപ മാത്രം, സ്വത്തുവിവരം മറച്ചുവച്ചു’; രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി, ‘പത്രിക തള്ളണം’

കൊച്ചി: തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി. സ്വത്തു വിവരം മറച്ചു വച്ചെന്ന കാരണം ചൂണ്ടികാട്ടി രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.

നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും വരണാധികാരി നടപടികൾ സ്വീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്നും ഹർജിയിൽ പറയുന്നു. ആയതിനാൽ പരാതി പരിശോധിച്ച് ഹൈക്കോടതി രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

2021–22ല്‍ നികുതി അടച്ചതിന്‍റെ ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല, ജുപ്പീറ്റര്‍ ക്യാപിറ്റലിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല, സ്വത്തു വിശദാംശങ്ങളില്‍ കൃത്യതയില്ല എന്നീ പരാതികളാണ് രാജിവ് ചന്ദ്രശേഖറിനെതിരെ ആദ്യം മുതലെ ഉയർന്നത് 2021–22 ൽ 680 രൂപയും 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത്. ഇതെല്ലാം സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്ന് ബോധ്യപ്പെടുന്നതാണെന്നാണ് പരാതിക്കാർ പറയുന്നത്.

pettition in kerala hc against union minister rajeev chandrasekhar affidavit with rs 680 taxable income claim

More Stories from this section

family-dental
witywide