തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള ഡോക്യുമെന്ററി സംവിധായകൻ കെ ആർ സുഭാഷ് പിൻവലിച്ചു. പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശത്തോടെ 2016 തെരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണ് സംവിധായകൻ പിൻവലിച്ചത്.
പിണറായി വിജയൻ ഒരു സഖാവല്ലാതാകുന്നു എന്ന് തോന്നിയതുകൊണ്ടാണ് ഡോക്യുമെന്ററി പിൻവലിച്ചതെന്ന് സുഭാഷ് വ്യക്തമാക്കി. പിണറായിയിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചു കഴിഞ്ഞെന്നും ഏകാധിപതിയാകുന്നു എന്നുമുള്ള വിമർശനവും സംവിധായകൻ പങ്കുവെച്ചു. നിലവിൽ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്ക് പ്രസക്തിയില്ലെന്നും അതുകൊണ്ടാണ് പിൻവലിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.