വർഗീയ ശക്തികൾ ഒരുപോലെ സർക്കാരിനെ എതിർക്കുന്നു, ‘എസ്‌ഡിപിഐ ഇവരുടെ ഒക്കച്ചങ്ങായി’! നവീൻ ബാബുവിനെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി

പാലക്കാട്ടെ പുതിയ രാഷ്ട്രീയ നീക്കങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി. കേരളത്തിലെ എല്ലാ വർഗീയ ശക്തികളും ഒരേ സ്വരത്തിൽ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. എല്ലാവരെയും ഒരുമിപ്പിച്ച് ഇടതുപക്ഷത്തെ തകർക്കാമെന്നാണ് ചിലരുടെ വ്യാമോഹം. കോൺഗ്രസ് – ബിജെപി ഡീൽ മറനീക്കി പുറത്തു വന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാ അത്തെ ഇസ്ലാമി പരിഷകൃതമായ രീതിയിൽ വർഗീയത കൈകാര്യം ചെയ്യുന്നു. ഇവരുടെ ഒക്കച്ചങ്ങായിയാണ് എസ് ഡി പി ഐ. എന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരെയും ഒരുമിപ്പിച്ച് ഇടതുപക്ഷത്തെ തകർക്കാമെന്ന് ചിലർ മോഹിക്കുന്നു. ഇതൊക്കെ കുറെ കണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഎം – ആർഎസ്എസ് ബന്ധം ആരോപണത്തിൽ മറുപടിയായി, ഡീൽ ഉറപ്പിച്ചതെങ്ങനെയെന്ന് പുറത്ത് വന്നവർ പറഞ്ഞല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ്സ് – ബി ജെ പി ഡീൽ പുറത്ത് വന്നല്ലോ. ഉള്ളുകളികൾ അറിയുന്നവർ തന്നെ എല്ലാം തുറന്ന് പറഞ്ഞല്ലോ. കോൺഗ്രസിൽ നിന്ന് എത്രപേർ ബി ജെ പി യിലേക്ക് പോകാനിരിക്കുന്നു? എന്തൊക്കെയാണ് ഓഫറുകൾ എന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല.

More Stories from this section

family-dental
witywide