‘ഗണ്‍മാന്‍ മര്‍ദിക്കുന്നത് ശ്രദ്ധയില്‍പെട്ടില്ല’, നിയമസഭയിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചത് ശ്രദ്ധയില്‍ പെട്ടില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്‍റെ തുടക്കം മുതല്‍ ചില യുവജന സംഘടനകള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനെതിരെ അക്രമസംഭവങ്ങള്‍ സംഘടിപ്പിച്ചത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കെതിരെ ഒരു പോലീസ് നടപടിയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭാ മറുപടിയില്‍ വ്യക്തമാക്കി. ഈ കേസിൽ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും സഭയിൽ എത്തിയിരുന്നു.

ഉമ തോമസ്, കെ. ബാബു, ടി. സിദ്ദീഖ്, സനീഷ്‌കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കിയത്. സംസ്ഥാനത്തു യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളിൽ പങ്കെടുത്തവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം അതിക്രൂരമായി മർദിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഇതു ഗൗരവമായി കാണുന്നുണ്ടോ എന്നായിരുന്നു ചോദ്യം. 

തിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ ലാത്തി കൊണ്ട് തലയ്ക്കടിക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് അധികാരമുണ്ടോയെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. സംരക്ഷിത വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറുടെ ചുമതലകളില്‍പ്പെട്ടതാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ വസ്ത്രം പുരുഷ പോലീസ് വലിച്ചുകീറുന്നതും അവരുടെ മുടിയില്‍ ബൂട്ടിട്ട് ചവിട്ടുന്നതുമായ സംഭവങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതുമായി ഉയര്‍ന്ന ആക്ഷേപങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

More Stories from this section

family-dental
witywide