
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷായിളവിന് ശുപാർശചെയ്ത ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി.
ടി.പി. വധക്കേസിലെ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നു ഇവരുടെ ശുപാർശ. കേസിലെ ശിക്ഷിക്കപ്പെട്ട നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവർ. ഹൈകോടതിവിധി മറികടന്നായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. 56 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് ഇവരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.
Pinarayi Vijayan suspend jail officials who recommend TP Murder case accused leniency