പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു, 78.69 വിജയ ശതമാനം, 4.26 ശതമാനത്തിന്‍റെ കുറവ്, എല്ലാത്തിനും എ പ്ലസ് 39242 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. റഗുലർ വിഭാഗത്തിൽ 3,74, 755 പേരാണ് പ്ളസ് ടു പരീക്ഷയെഴുതിയത്. ഇതിൽ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 ആണ് വിജയശതമാനം. മുൻവർഷമിത് 82.95 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.26 ശതമാനം കുറവാണ്. പരീക്ഷയെഴുതിയവരിൽ 1,81, 466 പേ‌ർ ആൺകുട്ടികളും 1,93, 289 പേർ പെൺകുട്ടികളുമാണ്. സയൻസ് ഗ്രൂപ്പിൽ നിന്ന് 1,89,411 പേർ പരീക്ഷയെഴുതിയവരിൽ 1,60,696 പേർ ഉപരിപഠനത്തിന് അർഹരായി. 84.84 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 76,235 പരീക്ഷയെഴുതിയതിൽ 51,144 പേർ ഉപരിപഠനത്തിന് യോഗ്യരായി. 67.09 ആണ് വിജയശതമാനം. കൊമേഴ്‌സിൽ 1,09,109 പേ‌ർ പരീക്ഷയെഴുതിയതിൽ 83,048 പേർ ഉപരിപഠനത്തിന് യോഗ്യരായി. 76.11 ആണ് വിജയശതമാനം.

സർക്കാർ സ്‌കൂളുകളിൽ നിന്ന് 1,63, 920 പേർ പരീക്ഷയെഴുതിയതിൽ 1,23,046 പേ‌ർ ഉപരിപഠനത്തിന് യോഗ്യരായി. 75.06 ആണ് വിജയശതമാനം. എയ്‌ഡഡ് സ്‌കൂളുകളിൽ നിന്ന് 1,84,490 പേർ പരീക്ഷയെഴുതിയതിൽ 1,52,147 പേ‌ർ ഉപരിപഠനത്തിന് യോഗ്യരായി. 82.47 ആണ് വിജയശതമാനം. അൺ എയിഡഡ് വിഭാഗത്തിൽ 26, 071 പേർ പരീക്ഷയെഴുതിയതിൽ 19,425 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 74.51 ആണ് വിജയശതമാനം. സ്‌പെഷ്യൽ സ്‌കൂൾ വിഭാഗത്തിൽ 274 പേ‌ർ പരീക്ഷയെഴുതിയതിൽ 270 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 98.54 ആണ് വിജയശതമാനം. റെഗുലർ ഹയർ സെക്കൻഡറി വിഭാഗത്തിൽ 39,242 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി. കഴിഞ്ഞവർഷമിത് 33,815 ആയിരുന്നു.

ടെക്‌നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1494 പേർ പരീക്ഷയെഴുതിയവരിൽ 1406 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 70.01 ആണ് വിജയശതമാനം. 73 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി. എല്ലാ വിഭാഗങ്ങളിലുമായി പരീക്ഷയെഴുതിയത് 4,29,327 പേരാണ്. എറണാകുളമാണ് ഏറ്റവും കൂടുതൽ വിജയം നേടിയ ജില്ല. 84.12 ആണ് വിജയശതമാനം. ഏറ്റവും കുറവ് വിജയശതമാനമുള്ള ജില്ല വയനാടാണ്. 72.13 ആണ് വിജയശതമാനം. 63 സ്‌കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ ഏഴ് സർക്കാർ സ്‌‌കൂളുകളാണുള്ളത്. ജൂൺ 12 മുതൽ 20 വരെയാണ് സേ പരീക്ഷ.

ഹയർ സെക്കൻഡറി ഫലം പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

plus two result 2024 live updates

More Stories from this section

family-dental
witywide