തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളിൽ എസ് എഫ് ഐയുടെ ഗുണ്ടായിസമാണെന്നും കലാലയങ്ങളിൽ എസ് എഫ് ഐക്ക് ഇടിമുറി ഉണ്ടെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി പി എം ആർഷോ രംഗത്ത്. ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്നും പരിശോധിക്കാൻ ആരെയും വെല്ലുവിളിക്കുന്നുവെന്നും ആർഷോ പറഞ്ഞു. ക്യാമ്പസുകളിലേക്ക് മാധ്യമളെയടക്കം സ്വാഗതം ചെയ്യുന്നതായും എസ് എഫ് ഐ സെക്രട്ടറി പറഞ്ഞു.
കലാലയങ്ങളിൽ ഇടിമുറി ഉണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം, അക്കാര്യം വിദ്യാര്‍ഥികളോട് ചോദിക്കാമെന്നും ആർഷോ വ്യക്തമാക്കി. വിമര്‍ശനങ്ങളെ എസ് എഫ് ഐ സ്വാഗതം ചെയ്യുന്നു. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താന്‍ തയ്യാറാവുകയാണ്. കൊഴിലാണ്ടിയിലെ എസ് എഫ് ഐ ഏരിയാ സെക്രട്ടറി യുടെ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. പരാമര്‍ശത്തിലെ പിശക് ഗൗരവമായി പരിശോധിക്കുമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഏരിയാ പ്രസിഡന്റിന്റെ ചെവി ഗുരുദേവ കോളജിലെ അധ്യാപകന്‍ അടിച്ചു പൊളിക്കു കയായിരുന്നു. കേള്‍വി നഷ്ടമായി. അതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ക്ക് മുമ്പേയുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കോളജ് തയ്യാറാകണം. എസ് എഫ് ഐ പ്രസിഡന്റിനെയാണ് ആദ്യം അധ്യാപകന്‍ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എസ് എഫ് ഐയെ വലിച്ചിഴച്ചെന്നും ആർഷോ കൂട്ടിച്ചേർത്തു.