‘ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവര്‍ വോട്ടുപിടിക്കുന്നു’; ഇന്ത്യ സഖ്യത്തിനെതിരെ മോദി

മുംബൈ: ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്ന് പറഞ്ഞാണ് ഇന്ത്യ സഖ്യം വോട്ട് പിടിക്കുന്നതെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം കര്‍ണാടകയിലും തമിഴ്നാട്ടിലും പ്രസംഗിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ കൊലാപുരിലെ ബി.ജെ.പി. റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യാ സഖ്യം ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവുമാണ് മുന്നോട്ടുവെക്കുന്നതെന്നും മോദി ആരോപിച്ചു.

ഇന്ത്യ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പൗരത്വനിയമം റദ്ദാക്കുമെന്നാണ് പറയുന്നത്. അവർ മൂന്നക്കം കടക്കില്ല. ഒരു വര്‍ഷം, ഒരു പ്രധാനമന്ത്രി എന്നതായിരിക്കും അവരുടെ സമവാക്യം. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നാല്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടാവുമെന്നും മോദി കുറ്റപ്പെടുത്തി.

തമിഴ്നാട്ടിലെ ഡി.എം.കെ. സനാതനത്തെ അധിക്ഷേപിക്കുകയാണ്. സാനതനം ഡെങ്കിയും മലേറിയയുമാണെന്നാണ് ഡിഎംകെ പറയുന്നത്. വ്യാജ ശിവസേന ഇത്തരക്കാരുടെ തോളോട് തോള്‍ ചേര്‍ന്ന് നടക്കുകയാണെന്നും ബാലാസാഹേബ് താക്കറേയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്നും മോദി പറഞ്ഞു.

PM Modi against India alliance

More Stories from this section

family-dental
witywide