ന്യൂഡൽഹി: രാജ്യത്തെ പ്രധാന അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിൽ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോജി. രാഷ്ട്രീയവും അധികാരവും ഉപയോഗിച്ച് ജുഡീഷ്യറിയുടെ വിശ്വാസ്യതയും സ്വതന്ത്രമായ നിലനിൽപ്പും തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതിൽ ആശങ്കയുണ്ടെന്നും പറഞ്ഞാണ് രാജ്യത്തെ നൂറുകണക്കിന് അഭിഭാഷകരും ചില ബാർ അസോസിയേഷനുകളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്.
തുടർന്ന് കോൺഗ്രസ് പാർട്ടിക്കെതിരെ ശക്തമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സ്വാര്‍ഥ താൽപര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യ കാര്യങ്ങളിൽ പ്രതിബന്ധതയില്ലാത്ത കോൺഗ്രസാണ് മറ്റുള്ളവരെ ഉപദേശിക്കുന്നതെന്നും മോദി എക്‌സിൽ കുറിച്ചു. ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര, ഹരീഷ് സാൽവെ തുടങ്ങി അറുന്നൂറോളം അഭിഭാഷകരാണ് രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ജുഡീഷ്യറിയെ തകർക്കുന്നുവെന്നും അടിയന്തിര നടപടിയെടുക്കണമെന്നും പറഞ്ഞ് ഡി വൈ ചന്ദ്രചൂഡിന് കഴിഞ്ഞ ദിവസം കത്തയച്ചത്.
PM Modi alleges congress is behind the lawyers letter to CJI