ന്യൂഡെൽഹി: കാൻ ഫിലിം ഫെസ്റ്റവലിൽ ഗ്രാന്റ് പ്രിക്സ് നേടിയ ഇന്ത്യൻ ചിത്രം ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയയെയും അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. സോഷ്യൽമീഡിയയിലൂടെ ഇരുവരും അഭിനന്ദനം അറിയിച്ചത്.
ചരിത്ര നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. എഫ്‌ടിഐഐയുടെ പൂർവ വിദ്യാർത്ഥിയായ പായലിന്റെ ശ്രദ്ധേയമായ കഴിവ് ആഗോള വേദിയിൽ തിളങ്ങുന്നത് തുടരുകയാണ്. ഇന്ത്യയിലെ സമ്പന്നമായ സർഗ്ഗാത്മകതയുടെ നേർക്കാഴ്ച പുരസ്കാരം. ഈ അഭിമാനകരമായ അംഗീകാരം പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു. അഭിനന്ദനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി.
‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ ൻ്റെ മുഴുവൻ ടീമിനും ‘ദ ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിന് കീഴിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ അനസൂയ സെൻഗുപ്തയ്ക്ക് അഭിനന്ദനങ്ങളെന്നും
ഈ സ്ത്രീകൾ ചരിത്രം രചിക്കുകയും ഇന്ത്യൻ ചലച്ചിത്ര സാഹോദര്യത്തെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെയ്തെന്നും രാഹുൽ ഗാന്ധി.
PM Modi and Rahul Gandhi congratulates all we imagine as a light team after cannes award