ന്യൂഡല്‍ഹി: നൈജീരിയ സന്ദർശനത്തിന് ശേഷം, നവംബര്‍ 18,19 തീയതികളില്‍ നടക്കുന്ന 19-ാമത് ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച റിയോ ഡി ജനീറോയിലെത്തി. മൂന്ന് രാജ്യങ്ങളിലായുള്ള അദ്ദേഹത്തിന്റെ അഞ്ച് ദിവസത്തെ പര്യടനത്തിന്റെ രണ്ടാം ഘട്ടമാണിത്. ഉച്ചകോടിയില്‍ വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
മോദി ബ്രസീലില്‍ എത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. മോദിക്ക് ഊര്‍ജ്ജസ്വലമായ വരവേല്‍പ്പാണ് ലഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് ഇന്ത്യയായിരുന്നു. റിയോ ഡി ജനീറോ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കളില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം ഷി ജിന്‍പിംഗും ജോ ബൈഡനും ഉള്‍പ്പെടുന്നു.
ശനിയാഴ്ച നൈജീരിയയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി മോദിക്ക് രണ്ടാമത്തെ ഉയര്‍ന്ന ദേശീയ അവാര്‍ഡായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി നൈജര്‍ സമ്മാനിച്ചിരുന്നു