രാഹുലിന്റെ ‘മട്ടൺ വീഡിയോ’ക്കെതിരെ പ്രധാനമന്ത്രി, വിശ്വാസികളെ അപമാനിക്കാനെന്ന് മോദി

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി തേജസ്വി യാദവും നോൺവെജ് ഭക്ഷണത്തിന്‍റെ വീഡിയോ പ്രചരിപ്പിച്ചത് ഒരു വിഭാ​ഗത്തെ പ്രീതിപ്പെടുത്താനും വിശ്വാസികളെ അപമാനിക്കാനുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രി കാലത്ത് സമയത്ത് നോൺവെജ് കഴിക്കുന്ന വീഡിയോ പുറത്തവിട്ടതിലൂടെ എന്ത് മാനസിക അവസ്ഥയോടെയാണ് ഇവർ നല്കുന്നതെന്നും മോദി ചോദിച്ചു. മുഗൾ മനോഭാവത്തോടെയാണ് ഇത്തരം വീഡിയോകൾ നൽകുന്നതെന്നും മോദി പറഞ്ഞു. ഉധംപൂരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഹിന്ദുക്കൾ ഉപവാസം അനുഷ്ടിക്കുന്ന ശ്രാവൺ മാസത്തിലാണെന്നും കുറ്റപ്പെടുത്തി. എന്താഹാരം കഴിക്കുന്നു എന്നത് ഓരോരുത്തരുടെയും അവകാശമാണെന്നും എന്നാൽ, ചിലർ ഇത്തരം വീഡിയോകൾ നല്കുന്നത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും മോദി ആരോപിച്ചു. കഴിഞ്ഞ എഴുപത് കൊല്ലവും കോൺഗ്രസ് ക്ഷേത്ര നിർമ്മാണം തടപ്പെടുത്തിയെന്നും മോദി ആരോപിച്ചു. ലാലുപ്രസാദിന്‍റെ വീട്ടിൽ എത്തിയപ്പോൾ മട്ടൺ തയ്യാറാക്കുന്ന വീഡിയോ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. തേജസ്വി യാദവ് മീൻ കഴിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

PM Modi attack Rahul gandhi and tejaswi over mutton cooking video

More Stories from this section

family-dental
witywide