ഒന്നാം സ്ഥാനത്ത് മസ്ക്, രാഷ്ട്രീയക്കാരിൽ മുന്നിൽ ബരാക്ക് ഒബാമ; നിലവിലെ ഭരണാധികാരികളിൽ മോദി; എക്സിൽ 10 കോടി ഫോളോവേഴ്സ്!

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ 10 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കി. ഇന്നാണ് നരേന്ദ്ര മോദിക്ക് എക്സിൽ 10 കോടി ഫോളോവേഴ്സായത്. എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നിലവിലെ ഭരണാധികാരിയെന്ന ഖ്യാതി നരേന്ദ്ര മോദിക്ക് സ്വന്തമായി. അമേരിക്കൻ പ്രസിഡന്‍റായിരുന്ന ബരാക്ക് ഒബാമയാണ് രാഷ്ട്രീയ നേതാക്കളിൽ എക്സ് പ്ലാറ്റ് ഫോമിൽ ഏറ്റവും മുന്നിൽ. ഒബാമക്ക് 13 കോടിയിലധികം ഫോളോവേഴ്സ് ആണ് എക്സിൽ ഉള്ളത്.

പ്രധാനമന്ത്രി മോദിയുടെ ഫോളോവേഴ്സിന്‍റെ എണ്ണം യു എസ് പ്രസിഡന്‍റ് ജോ ബൈഡനെക്കാൾ വളരെ കൂടുതലാണ്. ബൈഡന് എക്സിൽ ഏകദേശം 38 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മോദിക്ക് 100 ദശലക്ഷം ഫോളോവേഴ്സ് ആയത്. 188.7 ദശലക്ഷം ഫോളോവേഴ്‌സുള്ള എലോൺ മസ്‌കാണ് ഇക്കാര്യത്തിൽ ലോകത്ത് ഏറ്റവും മുന്നിലുള്ള വ്യക്തി. എക്സ് പ്ലാറ്റ്ഫോം ഇപ്പോൾ മസ്കിന് സ്വന്തമാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

More Stories from this section

family-dental
witywide