കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രണം: നിയമവാഴ്ച ഉറപ്പാക്കണമെന്ന് മോദി

ന്യൂഡല്‍ഹി: കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി.

ഹിന്ദു ക്ഷേത്രങ്ങൾക്ക് രെയുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മോദി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള കാനഡയുടെ ശ്രമം ഭീരുത്വമാണ്. കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയാണ് കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ഖലിസ്ഥാന്‍ തീവ്രവാദികലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു.

ക്ഷേത്രത്തിലെത്തിയ ഭക്തരെ ഖലിസ്ഥാന്‍ വാദികള്‍ മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വടികളുമായി എത്തിയ ഒരു സംഘം അമ്പലത്തിന് പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികള്‍ എത്തിയത്.

PM Modi comments against temple attack in kerala

More Stories from this section

family-dental
witywide