തൃശൂർ ‘അങ്ങ് എടുത്ത’ സുരേഷ് ഗോപി, കേരളത്തിലെ അക്കൗണ്ട് തുറക്കൽ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി; ‘നന്ദി, സന്തോഷം’

ഡൽഹി: മൂന്നാം മോദി സർക്കാർ അധികാരമേൽക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കേരളത്തിലെ ബി ജെ പിയുടെ വിജയം എടുത്തുപറഞ്ഞ് പ്രധാനനമന്ത്രി നരേന്ദ്ര മോദി. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം അത്യന്തം ആഹ്ളാദം പകരുന്നതാണെന്നാണ് മോദി പറഞ്ഞത്. കേരളത്തില്‍ ബി ജെ പി വരാതിരിക്കാന്‍ രണ്ടു മുന്നികളും പരമാവധി ശ്രമിച്ചിട്ടും അവിടെ നിന്ന് ആദ്യമായി ബി ജെ പി പ്രതിനിധി ജയിച്ചുവന്നു. ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ഒട്ടേറെപ്പേര്‍ ബലിദാനികളായി. തലമുറകളുടെ പ്രയത്‌നഫലമായാണ് ഇങ്ങനെ ഒരു നേട്ടമുണ്ടായതെന്നും മോദി യോഗത്തിൽ പറഞ്ഞു.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സഹിച്ചതുപോലെ ജമ്മു കശ്മീരില്‍ പോലും പ്രവര്‍ത്തകര്‍ ത്യാഗം സഹിച്ചിട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇത്തവണ അവിടെ നിന്ന് നമുക്ക് ഒരു എംപിയെ കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബി ജെ പി എംപിയായെന്നും സുരേഷ് ഗോപിയെ ചൂണ്ടി മോദി വിവരിച്ചു.

More Stories from this section

family-dental
witywide