
ദില്ലി: രാജസ്ഥാനിൽ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പ്രസംഗ വിവാദത്തിൽ നിന്ന് തടിതപ്പാൻ മോദി. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയ മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ചാണ് പ്രധാനമന്ത്രി ഇന്ന് അലിഗഡിൽ രംഗത്തെത്തിയത്. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി യു പി എ സർക്കാരും കോൺഗ്രസും ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി അലഗഢിൽ ആരോപിച്ചു. എന്നാൽ തന്‍റെ സർക്കാർ മുസ്ലിം സമുദായത്തിന് വേണ്ടി ഏറെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയെന്നും മോദി അവകാശപ്പെട്ടു.
മുത്തലാഖ് നിരോധനവും ഹജ്ജ് ക്വാട്ട വർധനവുമടക്കം ചൂണ്ടികാട്ടിയാണ് മോദി മുസ്ലിം ക്ഷേമ പദ്ധതികൾ വിവരിച്ചത്. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചത് താനെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനത്തിനുളള ക്വാട്ട വർധിപ്പിച്ചതും തന്‍റെ സർക്കാരാണ്. മുസ്ലീം സഹോദരിമാർക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവകാശപ്പെട്ട മോദി, അവരുടെയൊക്കെ ആശിർവാദം തനിക്കുണ്ടെന്നും പറഞ്ഞു.
PM Modi explained muslim welfare schemes in aligarh after Rajasthan Muslim speech controversy