ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷന്‍ റവ. ഡോ. കെ പി യോഹന്നാന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ദില്ലി: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്‍റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. സമൂഹത്തിന് നൽകിയ സേവനങ്ങളിലൂടെയും അടിച്ചമർത്തപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നൽകിയ സംഭാവനകളിലൂടെയും മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത എന്നും ഓർമ്മിക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ കുറിപ്പിലൂടെ പറഞ്ഞത്. വിയോഗത്തിൽ വേദനയുണ്ടെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മോദി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ബിലീവേഴ്‌സ് ചർച്ച് വിശ്വാസികളുടെയും ദുഃഖത്തിനൊപ്പം താനും ചേരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ടെക്സാസിലെ ഡാളസിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിടെയുണ്ടായ അപകടത്തെ തുടർന്ന ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്.

PM Modi expresses condolences on death of Metropolitan of believers Eastern Church, Moran Mor Athanasius Yohan

More Stories from this section

family-dental
witywide