ലക്ഷദ്വീപിൽ മോദിയുടെ സ്നോർകെലിങ്; ചിത്രങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചു. ലക്ഷദ്വീപിലെ തന്റെ സ്നോർകെലിങ് അനുഭവത്തിന്റെ ചിത്രങ്ങൾ വ്യാഴാഴ്ച തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രധാനമന്ത്രി പങ്കുവെച്ചു. “അവനവനിലെ സാഹസികനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ലക്ഷദ്വീപ് നിങ്ങളുടെ പട്ടികയിൽ ഉണ്ടായിരിക്കണം” അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

സ്നോർക്കലിങ്ങിനിടെ കണ്ട കടലിന്റെ ചിത്രങ്ങളും മോദി എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പം അതിരാവിലെ ബീച്ചിലൂടെ നടക്കുന്നതിന്റെ അനുഭവവും മോദി തന്റെ പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ വികസനം കൊണ്ടു വരികയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിൽ ഉൾപ്പടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ലക്ഷദ്വീപിൽ ആസൂത്രണം ചെയ്യുന്നത്. അതിവേഗതയുള്ള ഇന്റർനെറ്റ് കുടിവെള്ളവും ഉറപ്പാക്കും. ഇവിടത്തെ പ്രാദേശിക സംസ്കാരത്തെ ആഘോഷമാക്കി മാറ്റുമെന്നും മോദി പറഞ്ഞു.

“ലക്ഷദ്വീപിൽ ഞാനും സ്നോർക്കെല്ലിംഗ് പരീക്ഷിച്ചു – എന്തൊരു ആവേശകരമായ അനുഭവമായിരുന്നു അത്” കൂടാതെ അതിരാവിലെ കടൽത്തീരങ്ങളിലൂടെയുള്ള നടത്തവും ശുദ്ധമായ ആനന്ദത്തിന്റെ നിമിഷങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി എഴുതി. 

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ലക്ഷദ്വീപിൽ എത്തിയത്.

More Stories from this section

family-dental
witywide