പ്രധാനമന്ത്രി വയനാട്ടിൽ; ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണം; ദുരന്തബാധിതരെ സന്ദർശിക്കും

കണ്ണൂർ: വയനാട് ദുരന്തഭൂമി സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോേദി വ്യോമ നിരീക്ഷണം പൂർത്തിയാക്കി. ആകാശനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. ഇനി ക്യാമ്പുകളിലേക്ക് പോകും. റോഡ് മാര്‍ഗം ചൂരല്‍മലയായിരിക്കും ആദ്യം സന്ദര്‍ശിക്കുക.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ എത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ബെയ്‌ലിപ്പാലം, ആശുപത്രി, കലക്ട്രേറ്റ് എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.

കണ്ണൂരിലെത്തിയ പ്രധാനമന്ത്രിയെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് മോദിയെ സ്വീകരിച്ചത്. ജില്ലാ ഭരണാധികാരികൾ, പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, ബിജെപി നേതാക്കൾ തുടങ്ങിയവരുൾപ്പടെയുള്ളവർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.

മൂന്ന് ഹെലികോപ്റ്ററുകളിലായാണ് പ്രധാനമന്ത്രിയും സംഘവും വയനാട്ടിലെ ദുരന്തഭൂമിയിൽ സന്ദർശനം നടത്തുന്നത്. ചൂരൽമലയിൽ ക്യാമ്പിലുള്ളവരെയും ചികിത്സയിലുള്ളവരെയും കണ്ടതിന് ശേഷം കലക്ടറേറ്റിൽ അവലോകന യോ​ഗം നടത്തും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ ഇന്നലെ മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമര രശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു.

More Stories from this section

family-dental
witywide