‘ബിജെപി അധികാരം ഉറപ്പിച്ചു’, ഇതിനകം മോദി 270 സീറ്റ് നേടിയെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ; ‘രാഹുൽ 40 പോലും കിട്ടില്ല’

ഭുവനേശ്വർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വിജയം അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഇതുവരെയുള്ള നാല് ഘട്ട തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ഷായുടെ അവകാശവാദം. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ നരേന്ദ്ര മോദി 270 സീറ്റ് നേടിക്കഴിഞ്ഞെന്നും ബി ജെ പി 400ലേക്കുള്ള കുതിപ്പിലാണെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. രാഹുൽ ഗാന്ധിക്ക് 40 സീറ്റുപോലും കിട്ടില്ലെന്നും ഷാ അഭിപ്രായപ്പെട്ടു.

നാല് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് കഴിഞ്ഞ 380 ൽ 270 സീറ്റുകൾ ബി ജെ പിക്ക് ഉറപ്പാണെന്നും ഷാ വിവരിച്ചു. കേവല ഭൂരിപക്ഷം നേടിയെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ഷാ, ബി ജെ പി 400 എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണെന്നും കൂട്ടിച്ചേർത്തു. ഒഡിഷയിൽ നടന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഒഡിഷയും ഇക്കുറി ബി ജെ പി നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടമാറ്റത്തിന് തയ്യാറെടുത്തു കഴിഞ്ഞ ഒഡിഷയിൽ ബി ജെ പി ആദ്യ സർക്കാർ രൂപീകരിക്കുമെന്നാണ് അമിത് ഷാ പറ‌ഞ്ഞത്.

PM Modi Has Crossed 270 Seats In 4 Phases, Amit Shah Claims