മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്രക്ക് ഇന്ന് തുടക്കം. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്കാണ് തിരിക്കുക. ജി 7 അഡ്വാന്‍സ്ഡ് എക്കണോമികളുടെ വാര്‍ഷിക ഉച്ചകോടി ഇന്ന് മുതല്‍ 15 വരെയാണ് നടക്കുന്നത്. ഇറ്റലിയിലെ അപുലിയയിലെ ബോര്‍ഗോ എഗ്‌നാസിയയിലാണ് ഉച്ചകോടി ചേരുന്നത്. യുക്രൈന്‍ യുദ്ധവും ഗാസയിലെ സംഘര്‍ഷവും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കിടെ ബൈഡനുമായി പ്രധാനമന്ത്രി മോദി പ്രേത്യേകം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.