ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ പ്രധാനമന്ത്രി മോദി; താമര മൊട്ടുകൾ കൊണ്ട് തുലാഭാരവും നടത്തി

നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കി.ഗുരുവായൂരപ്പന്റെ ദാരുശിൽപം സമർപ്പിച്ചു. താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി. കേരളീയ വേഷത്തിൽ ഗുരുവായൂർ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനാസ് നമ്പൂതിരിപ്പാട് ദേവസ്വം പ്രസിഡൻറ് പ്രഫ.വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു.തുടർന്ന് ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി അൽപ്പ നേരത്തെ വിശ്രമത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും അദ്ദേഹം പങ്കെടുത്തു. 

കൊച്ചി നാവികസേന താവളത്തിൽ നിന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളെജിൽ ഹെലികോപ്റ്ററിൽ എത്തിയ മോദി 7.40 ഓടെയാണ് ഗുരുവായൂരിൽ എത്തിയത്.

ഇരുപത് മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം വിവാഹചടങ്ങിൽ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയിലാണ് ക്ഷേത്രവും പരിസരവും.

രാവിലെ 8.45 നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ചടങ്ങിൽ പങ്കെടുത്ത ശേഷം മോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഖുഷ്ബു, ബിജു മേനോൻ, ദിലീപ് അടക്കം നിരവധി താരങ്ങള്‍ വിവാഹചടങ്ങിനെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide