
പാലക്കാട്: കേരളത്തിൽ ബി ജെ പിയുടെ എ പ്ലസ് മണ്ഡലമാണ് പാലക്കാട്. ആഞ്ഞുപിടിച്ചാൽ പാലക്കാട് അക്കൗണ്ട് തുറക്കാം എന്ന് ബി ജെ പി കണക്ക് കൂട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് പാലക്കാട് അക്കൗണ്ട് തുറക്കുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഉറപ്പിച്ച് പറയുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരത്തെ ഇറക്കി പാലക്കാട് കളം പിടിക്കാനുള്ള നീക്കത്തിലാണ് ബി ജെപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനായി മോദി ഇന്ന് പാലക്കാട് പറന്നിറങ്ങുമ്പോൾ ബി ജെ പിയുടെ പ്രതീക്ഷയും വാനോളമാണ്.
രാവിലെ 10.15 ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി നഗരത്തിൽ അരമണിക്കൂറോളം റോഡ് ഷോ നടത്തിയാകും ആവേശം പകരുക. ഒരു കിലോമീറ്റർ ദൂരത്തിലാണ് മോദിയുടെ റോഡ് ഷോ ബി ജെ പി പ്ലാൻ ചെയ്തിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മോദിയുടെ വരവിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ബി ജെ പി ജില്ലാ നേതൃത്വം അറിയിച്ചു. ബി ജെ പിയുടെ എ പ്ലസ് മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് ഇത് മൂന്നാം തവണയാണെങ്കിലും ഇതാദ്യമായാണ് മോദി ലോക്സഭ സീറ്റ് ലക്ഷ്യമിട്ട് പാലക്കാട് എത്തുന്നത്. 2016 ലും 2021 ലും പാലക്കാട് എത്തിയത് നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു. മോദി എത്തുന്നതിന്‍റെ വൻ ആവേശത്തിലാണ് ബി ജെ പി ക്യാമ്പ്.
PM modi kerala visit latest news Modi to hold roadshow in Palakkad ahed of Lok Sabha polls