തലസ്ഥാനത്ത് ഒരു അക്കൗണ്ട്, ലക്ഷ്യം വച്ച് പ്രധാനമന്ത്രി നാളെ വീണ്ടുമെത്തുന്നു; സുരേന്ദ്രന്‍റെ പദയാത്രക്ക് സമാപനമാകും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. നാളെ രാവിലെയാണ് മോദി വീണ്ടും കേരളത്തിലെത്തുക. തിരുവനന്തപുരത്താണ് പ്രധാനമന്ത്രിയുടെ പരിപാടി. രാവിലെ എത്തുന്ന പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കാനാണ് ബി ജെ പി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിയുടെ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തിൽ അരലക്ഷം പേരെത്തുമെന്നാണ് ബി ജെ പി സംസ്ഥാന ഘടകം അറിയിച്ചിട്ടുള്ളത്. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബി ജെ പിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തുമെന്നും നേതാക്കൾ പറഞ്ഞു.

രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐ എസ് ആര്‍ ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷമാകും ബി ജെ പിയുടെ സമ്മേളന നഗരിയിലേക്കെത്തുക. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം രാവിലെ 10 ന് ആരംഭിക്കും. കെ സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

PM Modi kerala visit latest news Narendra Modi to visit Thiruvananthapuram on Feb 27

More Stories from this section

family-dental
witywide