മോദിയുടെ കേരള സന്ദർശനത്തിന് ഒരുകോടി രൂപ ചെലവ്, ആദ്യഘട്ടമായി 50 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് ഒരു കോടി രൂപ ചെലവായെന്ന് കണക്കുകൾ. പകുതി 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ചു പൊതുഭരണവകുപ്പ് ഉത്തരവിറക്കി. 14, 15 തീയതികളിലായി തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണു പ്രധാനമന്ത്രി പങ്കെടുത്തത്.

ആലത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് നടത്തിയ പൊതു സമ്മേളനത്തിലും ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലുമാണ് മോദി എത്തിയത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു.

PM Modi kerala visits expense

More Stories from this section

family-dental
witywide