പോളണ്ടിനെക്കുറിച്ച് മോദി മിണ്ടും! നാലര പതിറ്റാണ്ടിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലേക്ക്, യുക്രൈനും സന്ദർശിക്കും

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട് സന്ദർശനത്തിനായി യാത്ര തിരിച്ചു. പോളണ്ടുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക്, പ്രസിഡൻ്റ് ആൻഡ്രെജ് ദുഡ എന്നിവരുമായി ചർച്ച നടത്തും. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്ത്യയും പോളണ്ടും നയതന്ത്ര ബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനം. മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയായി പോളണ്ടിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവിടത്തെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുമെന്നും പുറപ്പെടും മുന്നേ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പോളണ്ടിൽ നിന്ന് യുക്രൈനിലേക്ക്

യു എസ് പ്രസിഡൻ്റടക്കമുള്ള ആഗോള നേതാക്കൾ യാത്ര ചെയ്തിട്ടുള്ള ആഡംബര ‘ട്രെയിൻ ഫോഴ്‌സ് വണ്ണിൽ’ പോളണ്ടിൽ നിന്ന് ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി മോദി യുക്രെയ്‌നിലേക്ക് പോകും. പ്രസിഡൻ്റ് വോളോദിമർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരിയിൽ റഷ്യ – യുക്രെയ്ൻ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ സന്ദർശനമാണിത്.

More Stories from this section

family-dental
witywide