‘ഇന്ത്യയിൽ നിക്ഷേപത്തിന് തയ്യാർ’, മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ അമേരിക്കൻ ടെക് ഭീമൻമാർ പറഞ്ഞത്!

വാഷിംഗ്‌ടൺ: ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയാറായി അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി ടെക് ഭീമന്മാർ അറിയിച്ചു. ഇന്ത്യൻ സാമ്പത്തിക–സാങ്കേതിക വളർച്ചയുടെ ഫലങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ മോദി അഭിപ്രായപ്പെട്ടു.

നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്നോളജി മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുടെ മേധാവികളുമായാണു മോദി ചർച്ച നടത്തിയത്. സുന്ദർ പിച്ചൈ, ജെൻസെൻ ഹോങ്, ശന്തനു നാരായെൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. സാങ്കേതിക വിദ്യ ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ സഹായിക്കുന്നതെന്നും യോഗത്തിൽ ചർച്ചയായി.

ആഗോള സമ്പദ്‌വ്യവസ്ഥയിലും മനുഷ്യവികസനത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും ചർച്ച ചെയ്തു.

More Stories from this section

family-dental
witywide