ഇന്ത്യയുമായി ഗൗരവമേറിയ ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്; മോദിയുടെ മൂന്നാം വരവില്‍ പ്രതീക്ഷയോടെ കാനഡ

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയതോടെ, ദേശീയ സുരക്ഷ, കനേഡിയൻ ജനതയുടെ സുരക്ഷ, നിയമവാഴ്ച എന്നിവയുമായി ബന്ധപ്പെട്ട വളരെ ഗുരുതരമായ ചില വിഷയങ്ങളിൽ” ഇന്ത്യയുമായി ചർച്ചകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രത്യാശ പ്രകടിപ്പിച്ചു. ഇതേ വിഷയങ്ങൾ കഴിഞ്ഞവർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് കാരണമായിരുന്നു.

സിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രൂഡോ തൻ്റെ പ്രതീക്ഷകൾ പങ്കുവച്ചത്. “ഒരു ആഗോള സമൂഹമെന്ന നിലയിൽ ജനാധിപത്യമെന്ന നിലയിൽ നാം പ്രവർത്തിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്,” അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ നടക്കുന്ന ജി 7 യോഗത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയുടെ ഫോട്ടോ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്രൂഡോയുടെ പരാമർശം.

കനേഡിയൻ പൗരൻ കൂടിയായ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.

ആരോപണങ്ങൾ അസംബന്ധമാണെന്ന് പറഞ്ഞി ഇന്ത്യ നിരസിച്ചിരുന്നു. കാനഡ ഖാലിസ്ഥാൻ അനുകൂല സിഖുകാരുടെ കേന്ദ്രമായി മാറുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണം കാനഡയും ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല.

More Stories from this section

family-dental
witywide