ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ സന്ദർശനം തുടങ്ങി. റഷ്യ, ഓസ്ട്രിയ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. ഇന്ന്പ്ര മോസ്കോയിലെത്തുന്ന മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ കാണുകയും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും.
അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ആദ്യ റഷ്യ സന്ദർശനമാണിത്. ഇന്ന് രാത്രി പുടിൻ മോദിക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി. അതിനു ശേഷം മോദി റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
റഷ്യൻ സന്ദർശനം പൂർത്തിയാക്കി നാളെ രാത്രിയോടെ പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. നരേന്ദ്രമോദി ആദ്യമായാണ് ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983 ൽ ഇന്ദിരാഗാന്ധിക്ക് ശേഷം 41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. റഷ്യയിലെയും ഓസ്ട്രിയയിലെയും സന്ദർശനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച ശേഷമാണ് പ്രധാനമന്ത്രി മോദി യൂറോപ്യൻ സന്ദർശനം തുടങ്ങിയത്.