കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ‘പ്രകടന പത്രിക സ്വാതന്ത്ര്യത്തിന് മുന്നേയുള്ള ലീഗിന്‍റെ ചിന്തകൾ’

ജയ്പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളതെന്നാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങളൊന്നും കോൺഗ്രസിന്‍റെ പ്രകടന പത്രികയിലില്ലെന്നും മോദി രാജസ്ഥാനിലെ അജ്‌മിറിൽ നടത്തിയ ബി ജെ പി റാലിയിൽ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലീം ലീഗിനുണ്ടായിരുന്ന ചിന്തകളാണ് കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പ്രധാനമായും പ്രതിഫലിക്കുന്നത്. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടത് ആശയങ്ങളാണ് കോൺഗ്രസിന്‍റെ പ്രകടന പത്രികയിലുള്ളത്. ഇന്ത്യയെ പിന്നോട്ട് എത്തിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കോൺഗ്രസ് ഒരിക്കലും സ്ത്രീ ശക്തി കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് പ്രകടന പത്രിക കണ്ടാൽ വ്യക്തമാകും. കോൺഗ്രസിനെ ശിക്ഷിക്കാനുള്ളതാകണം ഇത്തവണത്തെ വോട്ടവകാശമെന്നും മോദി അഭിപ്രായപ്പെട്ടു.

PM Modi says Congress manifesto completely bears imprint of Muslim League ideology Lok Sabha polls 2024 latest news

More Stories from this section

family-dental
witywide