ആരാകും ആ മലയാളി! ഗഗൻയാനിൽ അങ്ങനെയൊരു മലയാളി ഉണ്ടോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നാളെ, ഉറ്റുനോക്കി രാജ്യം

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ​ഗ​ഗൻയാനില്ഡ പങ്കെടുക്കുന്ന നാല് യാത്രികരുടെ വിവരം പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തും. ഗഗന്‍യാൻ ദൗത്യത്തിനായി മലയാളി യാത്രികനും ഉണ്ടെന്നാണ് സൂചന. ഇയാൾ വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം ബഹിരാകാശ യാത്രികരുടെ പേര് വെളിപ്പെടുത്തും. 2025ലാണ് മനുഷ്യരുൾപ്പെടുന്ന രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ ദൗത്യം ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. 2019-ല്‍ ഇതിനായി നാല് വ്യോമസേന പൈലറ്റുമാരെ തെരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ദൗത്യം.

PM Modi to announce Gaganyaan mission members

More Stories from this section

family-dental
witywide