ഡിജിറ്റൽ മേഖലയിൽ വമ്പൻ നിക്ഷേപം, വ്യാപാര ഇടനാഴിയിലും കൈകോർക്കും; നിരവധി സുപ്രധാന കരാറുകളിൽ ഒപ്പിട്ട് ഇന്ത്യ-യുഎഇ

അബുദാബി: ഡിജിറ്റൽ രംഗത്തടക്കം നിർണായ മേഖലകളിൽ സഹകരണം നടത്താനായി ഇന്ത്യയും യു എ ഇയും സുപ്രധാന കരാറുകളിൽ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ നിർണായക കരാറുകളിൽ ഒപ്പിട്ടത്. ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിലടക്കം വലിയ നിക്ഷേപത്തിനുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ ഒപ്പിട്ടത്.

യു എ ഇയിലെ നിക്ഷേപ മന്ത്രാലയവും ഇന്ത്യയുടെ ഐ ടി മന്ത്രാലയവുമായാണ് സുപ്രധാന കരാർ ഒപ്പിട്ടത്. ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ, ഡാറ്റ സെന്റർ എന്നിവ ഈ കരാറിലൂടെ യാഥാർത്ഥ്യമാകും. ഡിജിറ്റൽ മേഖലിയിലാകും കൂടുതൽ നിക്ഷേപം നടത്തുക. ഇന്ത്യയിലെയും യു എ ഇയിലെയും സ്ഥാപനങ്ങൾ തമ്മിൽ ഇതിനായി സഹകരിച്ച് പ്രവർത്തിക്കാനും കരാറായിട്ടുണ്ട്. ഗുജറാത്തിലെ നാഷണൽ മാരി ടൈം ഹെറിറ്റേജ് കോംപ്ലക്സുമായി യു എ ഇ സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സുപ്രധാന കരാറുകൾ സംബന്ധിച്ച് ഇന്ത്യയും യു എ ഇയും സംയുക്ത പ്രസ്താവനയിറക്കി.

ജബൽ അലി മേഖലയിൽ ഭാരത്‌ മാർട്ട് തുറക്കാൻ തീരുമാനമുണ്ട്. രണ്ടു രാജ്യങ്ങളും പരസ്പരം നിക്ഷേപം വർധിപ്പിക്കും. യുഎഇയുടെ അഡ്നോകും ഇന്ത്യൻ ഓയിൽ കോര്‍പറേഷനും ഗെയിലും തമ്മിൽ ഒപ്പിട്ട ദീര്‍ഘകാല എൽഎൻജി കരാര്‍ വൻ നേട്ടമാകും. ജബൽ അലി മേഖലയിൽ ഭാരത്‌ മാർട്ട് തുറക്കാൻ തീരുമാനമുണ്ട്. ഇന്ത്യ -മിഡിൽ ഈസ്റ്റ് – യൂറോപ്പ് വ്യാപാര ഇടനാഴിക്കായി ഇരു രാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. യു എ ഇ – ഇന്ത്യ കൾച്ചറൽ കൗൺസിൽ രൂപീകരണം വേഗത്തിലാക്കും, അബുദബിയിലെ ദില്ലി ഐ ഐ ടിയിൽ ഊര്‍ജ്ജ മേഖലയിൽ പുതിയ കോഴ്സ് തുടങ്ങും. യു എ ഇയും ഇന്ത്യയും തമ്മിൽ വൈദ്യുതി കൈമാറ്റം, വ്യാപാരം എന്നിവയ്ക്കും ധാരാണാപാത്രം ഒപ്പുവച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിൽ സന്ദര്‍ശനം തുടരുകയാണ്.

PM Modi UAE visit latest news 10 MoUs, agreements signed between India and UAE

More Stories from this section

family-dental
witywide