വാഷിംഗ്‌ടൺ: യുഎസിലെ ഡെലവെയറില്‍ 21 നു തുടങ്ങുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷിചര്‍ച്ച നടത്തും. യുഎസിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന ഇന്തോ-പസഫിക് സാമ്പത്തിക വികസന പരിപാടി (ഐപിഇഎഫ്) സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തുകയെന്നാണ് വിവരം. ഇന്തോ-പസിഫിക് മേഖലയില്‍ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെ പ്രതിരോധിക്കുകയെന്നതാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട.
രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. ആരോഗ്യ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, സമുദ്ര സുരക്ഷ, ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളാകും ഉച്ചകോടിയില്‍ രാഷ്ട്ര തലവന്മാര്‍ ചര്‍ച്ച ചെയ്യുക. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്.