പത്തനംതിട്ടയില്‍ ശരണം വിളിച്ച് മോദിയുടെ പ്രസംഗം; കേരളത്തിൽ അക്കൗണ്ട് തുറക്കും, രണ്ടക്ക സീറ്റ് നേടുമെന്നും പ്രഖ്യാപനം

പത്തനംതിട്ട: കേരളത്തിൽ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ. അനിൽ ആന്‍റണിക്ക് വേണ്ടി വോട്ട് ചോദിച്ച മോദി, പത്തനംതിട്ടയിൽ ശരണം വിളിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ബി ജെ പി ഇത്തവണ നാനൂറിലധികം സീറ്റുകള്‍ നേടി അധികാര തുടർച്ച നേടുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. മലയാളത്തില്‍ സംസാരിച്ചു കൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. ‘എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം’, എന്ന് പറഞ്ഞതിന് പിന്നാലെയാണ് മോദി ശരണം വിളിച്ചത്. കേരളത്തിൽ ഇക്കുറി ലോക്സഭ സീറ്റുകളിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, സീറ്റുനില രണ്ടക്കം കടക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ബി ജെ പിക്ക് കേരളം രണ്ട് അക്ക വോട്ട് ശതമാനം നല്‍കി. ഇത്തവണ രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ ലഭിക്കുമെന്നാണ് മോദി പറഞ്ഞത്. എല്‍ ഡി എഫും യു ഡി എഫും ഒത്തുകളിക്കുകയാണ് കേരളത്തിൽ നടത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇരുമുന്നണികളും നടത്തുന്നത്. ഇവിടെ ശത്രുക്കളെ പോലെ അഭിനയിക്കുന്ന യു ഡി എഫും എൽ ഡി എഫും ദില്ലിയിലെത്തിയാൽ മിത്രങ്ങളാണ്. സ്വര്‍ണത്തിന്റെ മറവില്‍ എൽ ഡി എഫും സോളാറിന്റെ മറവില്‍ യു ഡി എഫും കൊള്ള നടത്തിയെന്ന് ആരോപിച്ച മോദി കേരളം മാറി ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും കാലഹരണപ്പെട്ടു. പതിറ്റാണ്ടുകള്‍ ഭരിച്ചിരുന്ന സ്ഥലങ്ങളിൽ ഇരുപാർട്ടികൾക്കും അധികാരം നഷ്ടപ്പെട്ടു. കേരളത്തിലെ കൊള്ളക്കാരെ പരാജയപ്പെടുത്താന്‍ തന്നെ കേരള ജനത ആശീര്‍വാദിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളത്തിന്റെ പുരോഗതിക്കായാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനമാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ ക്രിസ്ത്യന്‍ വൈദികര്‍ ആക്രമിക്കപ്പെടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും മോദി അഭിപ്രായപ്പെട്ടു.

PM Modi visit LIVE Updates: In Kerala, PM rakes up solar scam to target UDF

More Stories from this section

family-dental
witywide