അസമിൽ ആന സവാരി; മോദിയുടെ തിരഞ്ഞെടുപ്പ് സഫാരികൾ തുടങ്ങി – വിഡിയോ

രണ്ടു ദിവസത്തെ സന്ദർശനത്തിനായി അസാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും സന്ദർശിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച കാസിരംഗയിൽ ആന സവാരിയും ജീപ്പ് സവാരിയും നടത്തി. പാർക്ക് ഡയറക്ടർ സൊണാലി ഘോഷും മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ് ജോർഹട്ടിൽ അസാമിൻ്റെ ചരിത്രത്തിലെ ധീര പോരാളി അഹോം ജനറൽ ലച്ചിത് ബർഫുകൻ്റെ 125 അടി ഉയരമുള്ള പ്രതിമ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മുഗളന്മാരുടെ അധിനിവേശത്തിനെതിരെ പോരാടിയ ഐതിഹാസിക പോരാളിയാണ് അസാംകാർക്ക് ബർഫുകൻ.

ജോർഹട്ട് ജില്ലയിലെ മിലെങ് മെതലി പോഥാറിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ ഏകദേശം 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

PM Modi Visits Assam Kaziranga national park

More Stories from this section

family-dental
witywide