ക്വാഡ് കാൻസർ മൂൺഷോട്ട് ഇവൻ്റ്: ഇൻഡോ-പസഫിക് മേഖലയിലെ കാൻസർ പ്രതിരോധത്തിന് 7.5 മില്യൺ ഡോളറിൻ്റെ സഹായം പ്രഖ്യാപിച്ച് മോദി

ഡെലവേയർ: ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച കാൻസർ മൂൺഷോട്ട് ഇവൻ്റിൽ ഇൻഡോ-പസഫിക് മേഖലയിലെ കാൻസർ പരിശോധനയ്ക്ക് 7.5 മില്യൺ ഡോളർ ധനസഹായം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. സെർവിക്കൽ കാൻസർ ( ഗർഭാശയ ഗള കാൻസർ) പ്രതിരോധത്തിനായി യുഎസിൽ നടത്തുന്ന പദ്ധതിയാണ് മൂൺഷോട്ട്.

“ഒരു ലോകം, ഒരു ആരോഗ്യം എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഇൻഡോ-പസഫിക് മേഖലയിലെ സർവിക്കൽ ക്യാൻസർ പരിശോധന, സ്ഥിരീകരണം, ചികിസ എന്നിവയ്ക്കായി 7.5 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.” – വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

ക്വാഡ് മൂൺഷോട്ട് പരിപാടിയിൽ ഇന്ത്യയിലെ ആരോഗ്യ പദ്ധതികളെ കുറിച്ചും മോദി വിശദമാക്കി. “, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടത്തുന്നു, എല്ലാവർക്കും താങ്ങാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങളും ഇന്ത്യയിൽ ഉണ്ട്. ഗർഭാശയ ഗള ക്യാൻസറിനെ പ്രതിരോധിക്കാനുള്ള സ്വന്തം വാക്സിൻ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്, കൂടാതെ ഈ മേഖലയിൽ പുതിയ ചികിത്സാ പ്രോട്ടോക്കോളുകളും ഇന്ത്യയ്ക്കുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ, ക്യാൻസർ പരിചരണത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിൽ നിന്നുള്ള നിരവധി വിദഗ്ധർ കാൻസർ മൂൺഷോട്ട് പരിപാടിക്ക് പിന്തുണ അറിയിക്കുന്നു.

7.5 മില്യൺ ഡോളറിൻ്റെ ഡിറ്റക്ഷൻ കിറ്റുകളും വാക്‌സിനുകളും ഇൻഡോ-പസഫിക് രാജ്യങ്ങൾക്കായി ഇന്ത്യ വാദ്ഗാനം ചെയ്യുന്നു. 40 ദശലക്ഷം വാക്‌സിൻ ഡോസുകളും ഇന്ത്യ സംഭാവന ചെയ്യും. റേഡിയോ തെറപ്പി ചികിൽസയിലും ഇന്ത്യ സഹായം വാദ്ദാനം ചെയ്യുന്നതായി മോദി അറിയിച്ചു.

PM Modi’s announcement at Quad Cancer Moonshot event