പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; 27ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27ന് തലസ്ഥാനത്ത് എത്തും. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം.

കേരളത്തിൽ നരേന്ദ്ര മോദിക്കുള്ള അംഗീകാരം വർധിക്കുകയാണെന്നും ഇതാണ് കേരള പദയാത്രയുടെ വൻ വിജയത്തിനു കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മറ്റ് ചില ഔദ്യോഗിക പരിപാടിയിൽ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനിയിട്ടില്ല.

കഴിഞ്ഞ മാസം 17നാണ് അവസാനമായി മോദി കേരളത്തിലെത്തിയത്. നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി എത്തിയത്. വിവാഹ ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചത് പ്രധാനമന്ത്രിയായിരുന്നു. മോദി തന്നെയാണ് വധൂരന്മാർക്ക് മാല എടുത്ത് നൽകിയതും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം തൃപ്രയാർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു.

പിന്നീട് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാർഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയത്.

More Stories from this section

family-dental
witywide