ജി20 ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക്; 1968 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നു, ഒപ്പം നൈജീരിയയും സന്ദര്‍ശിക്കും

ഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീല്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ബ്രസിലിനെ കൂടാതെ നൈജിരിയയും ഗയാനയും മോദി സന്ദര്‍ശിക്കും. ഈ മാസം 16മുതല്‍ 19 വരെയാണ് മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം. ഉച്ചകോടിയില്‍ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രസീലിലെ റിയോ ജി ജനൈറോയിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യയില്‍ വച്ചായിരുന്നു ജി ഉച്ചകോടി നടന്നത്.

നൈജീരിയന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് നവംബര്‍ 16ന് മോദി നൈജീരിയ സന്ദര്‍ശിക്കുന്നത്. 17 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇന്ത്യയും നൈജീരയിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുള്ള തന്ത്രപ്രധാനവിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും. നൈജീരിയയിലുള്ള ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.

അതേസമയം ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. 1968ന് ശേഷം ഗയാന സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. സന്ദര്‍ശനവേളയില്‍ ഡൊമനിക്കന്‍ പ്രസിഡന്റുമായും കരിബീയന്‍ രാജ്യങ്ങളിലെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

More Stories from this section

family-dental
witywide