മാർ ജോർജ് കൂവക്കാടിൻ്റെ സ്ഥാനാരോഹണം: വത്തിക്കാനിലേക്ക് പോകുന്ന കേന്ദ്ര സംഘത്തിൽ ഒരാൾ ഒഴികെ എല്ലാം ബിജെപി നേതാക്കൾ

കേരളത്തിലെ സിറോ മലബാർ സഭയിൽ നിന്നുള്ള ബിഷപ് മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനാരോഹണം ചെയ്യുന്ന വത്തിക്കാനിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന കേന്ദ്ര പ്രതിനിധികളുടെ ബിജെപി നേതാക്കളുടെ ഒരു സംഘം. മന്ത്രി ജോർജ് കുര്യൻ, അനിൽ ആൻ്റണി, ടോം വടക്കൻ, അനൂപ് ആൻ്റണി ജോസഫ്, മുൻമന്ത്രി രാജീവ് ചന്ദ്രശേഖർ, ഡോ. സത്നം സിങ് സന്ധു എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിരവാണ് സർക്കാർ പുറത്തിറക്കിയ ലിസ്റ്റിലുള്ളവർ . ഇതിൽ കൊടിക്കുന്നിൽ സുരേഷ് മാത്രമാണ് ബിജെപി ഇതര പാർട്ടിയിൽ നിന്നുള്ള വ്യക്തി. കോൺഗ്രസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി ലോക്ലഭയിലെ സീനിയർ എംപിയായ കൊടിക്കുന്നിൽ സുരേഷാണ്.

ഡിസംബർ 7ന് ഇന്ത്യൻ സമയം രാത്രി 9നാണ് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുന്ന ചടങ്ങ്. മാർപാപ്പയുടെ കാർമികത്വത്തിൽ തന്നെ സ്ഥാനാരോഹണ കർമങ്ങൾ നടത്തും. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. 8ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1ന് നവകർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ‌് ബസിലിക്കയിൽ കുർബാന അർപ്പിക്കും.

PM’s Official Indian delegation to Vatican to attend Coronation of Cardinal George Koovakatt.

More Stories from this section

family-dental
witywide