ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് അനുമതി നൽകി ദില്ലി പൊലീസ്, ഖർഗെയും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പങ്കെടുക്കും

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ദില്ലി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി നൽകി ദില്ലി പൊലീസ്. ഞായറാഴ്ചയാണ് റാലി തീരുമാനിച്ചത്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും റാലിയിൽ പങ്കെടുക്കും.

ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകർ അറിയിച്ചു. ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നേരത്തെ തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ കവിതയെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ ഇഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർന്നാണ് സമരത്തിന് തീരുമാനിച്ചത്.

Police approve India alliance march

More Stories from this section

family-dental
witywide