കാലിഫോർണിയ സർവകലാശാല ഇർവിൻ കാമ്പസിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, നിരവധി പേർ അറസ്റ്റിൽ

നൂറുകണക്കിന് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ കാലിഫോർണിയ സർവകലാശാലയിലെ ഇർവിൻ കാമ്പസിലെ ഫിസിക്കൽ സയൻസ് ലെക്ചർ ഹാൾ വളയുകയും അതിൽ പ്രവേശിക്കുകയും ചെയ്തത് വലിയ സംഘഷത്തിന് കാരണമായി. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നിരവധി പേർ അറസ്റ്റിലായി.

കാലിഫോർണിയ സർവകലാശാല പ്രാദേശികപൊലീസിൻ്റെ സഹായം അടിയന്തരമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇർവിൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റും (IPD) ഓറഞ്ച് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റും (OCSD) സ്ഥലത്തെത്തി.

സ്ഥിതിഗതികൾ രൂക്ഷമായതിനാൽ, നിയമപാലകർ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വ്യക്തികളുടെ കൃത്യമായ എണ്ണം നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. സമരക്കാരുടെ ബാരിക്കേഡുകൾ പൊളിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്, സമരപന്തൽ നാക്കം ചെയ്യാനും കെട്ടിടം സുരക്ഷിതമാക്കാനും പൊലീസ് നീക്കം തുടങ്ങി.

പ്രതിഷേധത്തിന് സമീപമുള്ളവരോട് ഉടൻ തന്നെ പ്രദേശം ഒഴിയണമെന്ന് സർവകലാശാല അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Police Arrest Protesters from Irvin Campus California University

More Stories from this section

family-dental
witywide