സിദ്ധാർത്ഥന്‍റെ മരണം: രണ്ടുപേർ കൂടി പിടിയിൽ, ചോദ്യം ചെയ്യുന്നു; പ്രതികളെല്ലാം പിടിയിലെന്ന് ഡിജിപി, സിബിഐ അന്വേഷണത്തിലും പ്രതികരണം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി പിടിയിലായി. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. സിദ്ധാർഥിനെതിരായ മർദ്ദനത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഈ പ്രതികളെന്നാണ് വിവരം. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്ന് പൊലീസ് പ്രതികരിച്ചു.

അതേസമയം സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡി ജി പി വ്യക്തമാക്കി. സംഭവമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചുമത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണം സി ബി ഐക്ക് വിട്ടതിലും ഡി ജി പി പ്രതികരിച്ചു. സി ബി ഐക്ക് വിടാനുള്ള തീരുമാനത്തിന് മുമ്പ് ഉന്നത പൊലിസുദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറുന്നത് അഭികാമ്യമാകുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

അതേമയം സിദ്ധാർഥന്‍റെ മരണം സി ബി ഐ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരിൽ കണ്ടതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേസന്വേഷണം സി ബി ഐക്ക് വിട്ട് ഉത്തരവിറക്കിയത്. സി ബി ഐക്ക് വിട്ട തീരുമാനം സ്വാഗതം ചെയ്ത കുടുംബം നീതി കിട്ടുമെന്ന പ്രതീക്ഷയും പങ്കുവച്ചു. തീരുമാനം ആശ്വാസമാണെന്നും നന്ദിയുണ്ടെന്നും സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് പ്രതികരിച്ചു. സി ബി ഐ അന്വേഷണം സ്വാഗതം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തി. പ്രതിപക്ഷ സമരത്തിന്‍റെ വിജയമാണ് സി ബി ഐ അന്വേഷണത്തിനുള്ള ഉത്തരവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.

Police arrest two more in connection with veterinary student Sidharthan death case

More Stories from this section

family-dental
witywide